കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
Apr 25, 2025 02:16 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊന്ന എൻ.രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരം അർപ്പിച്ചു.

പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപസമയത്തിനകം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണിതെന്ന് ഗവർണർ പ്രതികരിച്ചു.

കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു.

നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ഇന്നലെ രാമചന്ദ്രൻ്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലക്കും മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്.

പഹൽഗാമിൽ എത്തിയ ഇവർ വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ വനത്തിനുള്ളിൽ വച്ച് ഭീകരൻ തടഞ്ഞ് വെടിയുതിർത്തുവെന്നാണ് മകൾ ആരതി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ സജീവ ബിജെപി പ്രവർത്തകനായിരുന്നു.

#Farewell #tears #Ramachandran #remains #burningmemory #Cremation #officialhonors

Next TV

Related Stories
ബൈക്ക് മോഷണക്കേസ്;  ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

Apr 25, 2025 10:47 PM

ബൈക്ക് മോഷണക്കേസ്; ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു...

Read More >>
കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

Apr 25, 2025 10:47 PM

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ...

Read More >>
കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

Apr 25, 2025 09:56 PM

കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ്...

Read More >>
ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

Apr 25, 2025 09:47 PM

ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക്...

Read More >>
'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

Apr 25, 2025 09:32 PM

'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
Top Stories